Grow Your Farm
Grow Your Future
Learn more
Agri News
Crop Info
Farming
Gardening
Livestock & Aqua
Health News
Recipes
Yaathra

നമുക്ക് കുറച്ചു പന്നി ഇറച്ചി അച്ചാർ ഇട്ടാലോ

May 17, 2023 0


മലയാളികൾക്ക് ചോറിന്റെ കൂടെയും അല്ലാതെ ടച്ചിങ്‌സ് ആയിട്ടും ഉപയോഗിക്കാൻ ഇഷ്ട്ടപെടുന്ന ഒന്നാണ് അച്ചാറുകൾ. നമ്മൾ പലതരത്തിലുള്ള അച്ചാറുകൾ ഉണ്ടാക്കുകയും കഴിക്കുകയും ചെയ്തിട്ടുള്ളവരുമാണ് എന്നാൽ നമുക്ക് ഒരു അൽപം വത്യസ്തമായി കുറച്ചു പന്നി ഇറച്ചി എങ്ങനെ അച്ചാറിടാമെന്നു നോക്കിയാലോ.

നന്നായി കഴുകി വൃത്തിയാക്കിയെടുത്ത പന്നി ഇറച്ചി ആദ്യം പുഴുങ്ങി എടുക്കുകയാണ് ചെയേണ്ടത് അതിനായി തയാറായ പന്നി ഇറച്ചിയിലേക്കു അൽപം മുളക് , പച്ച കടുക് അരച്ചത്, മഞ്ഞപ്പൊടിയും കൂടാതെ കുറച്ചു ഉപ്പും ചേർത്ത് നന്നായി ഇളക്കുക. എങ്ങനെ തിരുമ്മിയെടുത്ത ഇറച്ചി വെള്ളം ഒഴിക്കാതെ നന്നായി ഒന്ന് പുഴുങ്ങി എടുക്കുക. നന്നായി പുഴുങ്ങി വേവിച്ചു എടുത്ത പന്നി ഇറച്ചി എണ്ണയിൽ ഇട്ട് ഒത്തിരി മുത്ത് പോകാത്ത രീതിയിൽ വറത്തെടുക്കുന്നതാണ് അടുത്ത ഘട്ടം.

മസാലക്ക് ആവശ്യമായ ചേരുവകൾ

  • പച്ചമുളക്
  • വെളുത്തുള്ളി
  • ഇഞ്ചി
  • കറിവേപ്പില
  • മഞ്ഞപ്പൊടി
  • കുരുമുളക് പൊടി
  • ഉലുവ പൊടി
  •  പെരുംജീരകപ്പൊടി
  • മുളക് പൊടി
  • കടുകെണ്ണ
  • ഗരംമസാല
  • കായം
  • ഉപ്പ്
  • വിനാഗിരി


ചൂടായ എണ്ണയിൽ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് , കറിവേപ്പില എന്നിവ ഇട്ടു നന്നായി ഒന്ന് മൂപ്പിച്ചെടുക്കുക അതിനു ശേഷം അച്ചാറിനാവശ്യമായ മുളക് പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ഉലുവ, പെരുംജീരകം പൊടി , കുരുമുളക് പൊടി എന്നിവ ഇട്ടു പൊടികൾ നന്നായി ഇളക്കിയ ശേഷം അതിലേക്കു കടുകെണ്ണയും ചേർത്ത്  പൊടികൾ കരിയാതെ മൂപ്പിച്ചെടുക്കുക. എങ്ങനെ തയാറായ മസാലയിലേക്കു അച്ചാറിനാവശ്യമായ വിനാഗിരി ചേർത്ത് തിളപ്പിക്കുക ഈ സമയത്തു നമുക്ക് പന്നി അച്ചാറിനാവശ്യമായ ഉപ്പ് ഇട്ടുകൊടുക്കാവുന്നതാണ്. വിനാഗിരി തിളച്ചു എണ്ണ തെളിഞ്ഞു വരുമ്പോൾ നമുക്ക് വറത്തു കോരി വെച്ചിരിക്കുന്ന പന്നി ഇറച്ചി ഇട്ടു കൊടുക്കാവുന്നതാണ്. മസാലയും ഇറച്ചിയും നന്നായി ഒന്ന് ഇളക്കിയശേഷം അതിലേക്കു അല്പം കായപ്പൊടിയും ഇട്ടുകൊടുത്തു എല്ലാം കൂടെ നന്നായി ഇളക്കി തീയിൽ നിന്നും പാത്രം മാറ്റാവുന്നതാണ്. നന്നായി ആറിയ ശേഷം നമുക്ക് സ്വാദിഷ്ടമായ പന്നി അച്ചാർ ഉപയോഗിക്കാവുന്നതാണ്

കൂടുതലറിയാൻ താഴെയുള്ള വിഡിയോ പൂർണമായും കാണുക 

 


 

Comments

Subscribe to Our Newsletter

Get the latest farming tips, news and updates straight to your inbox.

We respect your privacy. Unsubscribe anytime.